തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം നയപ്രഖ്യാപന പ്രസംഗമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഫലമാണിതെന്നും സതീശന് ആരോപിച്ചു.
യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത നയപ്രഖ്യാപനമാണ് ഗവര്‍ണറെക്കൊണ്ട് വായിപ്പിച്ചത്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെയും ശമ്പളം പോലും കൊടുക്കാനില്ലാത്തതുമായ അവസ്ഥയിലാണ് നിലവില്‍ സര്‍ക്കാര്‍. എന്നാല്‍ ഈ വസ്തുത മറച്ചുവെച്ച് കേരളത്തിന്റെ സാമ്പത്തിക നില ഭദ്രമാണെന്ന പരാമര്‍ശം ആരെയും ചിരിപ്പിക്കുന്നതാണ്.
ഇന്ത്യയിലെ മികച്ച പോലീസ് കേരളാ പോലീസാണെന്നാണ് മറ്റൊരു വാദം. ഏറ്റവും മോശം പോലീസ് സേനയായി കേരളാ പോലീസ് അധഃപതിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഈ പരാമര്‍ശമെന്ന് ഓര്‍ക്കണമെന്നും സതീശന് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന് നേരെയുണ്ടായ പരാമര്‍ശങ്ങള്‍ മയപ്പെടുത്തിയതിനെയും സതീശന് വിമര്‍ശിച്ചു. കേന്ദ്രത്തിന് നേരെയുണ്ടായത് വിമര്‍ശനമല്ല തലോടലാണെന്ന് സതീശന് പരിഹസിച്ചു.