പറവൂർ: സിപിഎമ്മിലെ ചിലർ ഒരു വട്ടിപ്പലിശക്കാരനെ മുന്നിൽ നിർത്തി തനിക്കെതിരേ ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങൾ തെളിഞ്ഞാൽ ആരോപണമുന്നയിച്ചയാൾക്കു തന്റെ സ്വത്ത് നല്കാമെന്നും അല്ലെങ്കിൽ അവർ പറയുന്നവർക്കോ അനാഥാലയങ്ങൾക്കോ നല്കാമെന്നും വി.ഡി. സതീശന്റെ വെല്ലുവിളി.
എൽഡിഎഫ് സ്ഥാനാർഥിയായി പറവൂരിൽ മത്സരിക്കാൻ താത്പര്യപ്പെടുന്ന വ്യക്തിയാണ് തനിക്കെതിരേ ആരോപണവുമായി ഇറങ്ങിയിട്ടുള്ളത്.ഇയാൾക്കെതിരേ ഒരുപാട് കഥകളുണ്ട്. തന്റെ പക്കലുള്ള തെളിവുകൾ സഹിതം കേസ് നല്കിയാൽ മുഖ്യമന്ത്രി വിചാരിച്ചാലും ഇയാളെ രക്ഷപ്പെടുത്താൻ കഴിയില്ല.
തനിക്കെതിരേ യുദ്ധം ചെയ്യാനാണെങ്കിൽ നേരിട്ട് വരണമെന്നും സതീശൻ പറഞ്ഞു. തനിക്കെതിരേ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരേ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സതീശൻ. യോഗത്തിൽ കെ.എ. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.