
തിരുവനന്തപുരം: വി.ഡി. സതീശന് എംഎല്‍എയ്ക്കെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സ്പീക്കറെ സമീപിച്ചു. പ്രളയ പുനരധിവാസ പദ്ധതിയായ പുനര്‍ജനിക്ക് വേണ്ടി വിദേശ സഹായം തേടിയതിലാണ് അന്വേഷണം.
അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചുവെന്നും ഇത് ചട്ടങ്ങള്‍ ലംഘിച്ചായിരുന്നുവെന്നുമാണ് ആരോപണം. കേസില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ വിജിലന്‍സ് തുടരന്വേഷണത്തിനായി ആഭ്യന്തര വകുപ്പിന്റെ അനുമതി തേടിയിരുന്നു.
നിലവില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്പീക്കര്‍ ഗുജറാത്തില്‍ പോയിരിക്കുകയാണ്. ഇവിടെ നിന്നും മടങ്ങിയെത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളു.