ബാലരാമപുരം : സ്ത്രീകളെ ആക്രമിച്ചാണോ ബിജെപി തങ്ങളുടെ ആണത്വം തെളിയിക്കുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശ ൻ എംഎൽഎ. കല്ലിയൂരിൽ ദളിത് അധ്യാപികയ്ക്കു നേരെ നടന്ന ബിജെപി അക്രമത്തിൽ പ്രതിഷേധിച്ച് കല്ലിയൂർ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം.
ആർശഭാരത സംസ്കാരം വിളന്പുന്ന ബിജെപിയുടെ സംസ്കാരം സ്ത്രീകളെ അപമാനിക്കലാണോ എന്നും അദ്ദേഹം ചോദിച്ചു. ബിജെപിയുടെ സവർണ ഫാസിസ്റ്റ് മുഖമാണ് കല്ലിയൂരിൽ കണ്ടത്. സിപിഎം ഇതിന് കുടപിടിക്കുന്നതിന്റെ തെളിവാണ് മുഖ്യപ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാതെ ഇപ്പോഴും സംരക്ഷിക്കുന്ന നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കല്ലിയൂർ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കുപ്പിക്കൽ രാധാകൃഷ്ണൻ അധ്യക്ഷനായി.
ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ , കോവളം എംഎൽഎ എം. വിൻസെന്റ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി അംഗം ജി.സുബോധൻ, ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വിദ്യാധരൻ, സി.കെ. വത്സലകുമാർ, യുഡിഎഫ് കോവളം നിയോജകമണ്ഡലം ചെയർമാൻ കോളിയൂർ ദിവാകരൻ നായർ , ഡിസിസി ജനറൽ സെക്രട്ടറിമാരായ ആർ.ആർ. സഞ്ജയ് കുമാർ, നരുവാമൂട് ജോയി, കല്ലിയൂർ വിജയൻ, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വെങ്ങാനൂർ ശ്രീകുമാർ, പളളിച്ചൽ മണ്ഡലം പ്രസിഡന്റ് ഭഗവതിനട ശിവകുമാർ, യൂത്ത്കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കോട്ടുകാൽ വിനോദ്, എസ്. വീരേന്ദ്രകുമാർ, പ്രേംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.