ചിറ്റാര്‍: ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന് എംഎല്‍എ. ഇന്ദിരാഗാന്ധി ജന്മ ശതാബ്ദിയോടനുബന്ധിച്ച് കോണ്‍ഗ്രസ് ചിറ്റാര്‍ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ഇന്ദിരാജി ജന്മശതാബ്ദി കുടുംബ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഭിന്നിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് ഒത്താശ ചെയ്യുകയാണ് പിണറായി സര്‍ക്കാരും. രാജ്യം നന്നാക്കുകയല്ല നശിപ്പിക്കുകയാണ് ഇരു സര്‍ക്കാരുകളും ചെയ്യുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.ബൂത്ത് പ്രസിഡന്റ് സലിം പുത്തന്‍ പുരക്കല്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, കെപിസിസി മെംബര്‍ മാത്യു കുളത്തിങ്കല്‍, മണ്ഡലം പ്രസിഡന്റ് റോയി എഴിക്കകത്ത്, ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, റെജി പൂവത്തൂര്‍, മുന്‍ ഡിസിസി സെക്രട്ടറി ഹരിദാസ് ഇടത്തിട്ട, മാത്യു കല്ലേത്ത്, ഡിസിസി ഭാരവാഹികളായ ജയിംസ് കീക്കരിക്കാട്ട്, കെ.പി.എസ്. നായര്‍, ബഷീര്‍ വെള്ളത്തറ, എം.കെ. ശ്രീധരന്, ജേക്കബ് കൊന്നക്കല്‍, വി.ഡി. സോമന്, ബിജി ലാവണ്യ, ജോസ് പത്തനംതിട്ട, ബിജി മോനിച്ചന് തുടങ്ങിയവര്‍ പങ്കെടുത്തു.