കൊച്ചി: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു.
പ്രളയശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണിത്. പദ്ധതിക്കായി വിദേശത്തുനിന്ന് പണം കൈപ്പറിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഇതിനുചുവടുപിടിച്ചാണ് ഇഡി അന്വേഷണം. വിദേശസംഭാവന നിയന്ത്രണ നിയമം തെറ്റിച്ചിട്ടുണ്ടോയെന്നാണ് പ്രാഥമിക ഘട്ടത്തില്‍ പരിശോധിക്കുക.
ഇഡി കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.2018ലെ പ്രളയശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി. സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയും പരിശോധിക്കും.
പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതിയില്‍ പല അഴിമതികള്‍ നടത്തിയെന്നാണ് പരാതി. പരാതിയില്‍ വിജിലന്‍സിന്റെ പ്രാഥമികമായ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.