കൊച്ചി: രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങളുമായി കോണ്ഗ്രസ് നേതാവ് വി.ഡി സതീശൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സതീശൻ അഭിനന്ദനങ്ങൾ അറിയിച്ചത്.
സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്
പുതുമുഖങ്ങൾ നിറഞ്ഞ നാളെ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന മന്ത്രിസഭക്ക് അഭിനന്ദനങ്ങൾ. നമ്മുടെ കേരളത്തിനു വേണ്ടി ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാൻ അവർക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.
അവർ ചെയ്യുന്ന ശരിയായ കാര്യങ്ങൾക്ക് പിൻതുണ നൽകിയും തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ക്രിയാത്മക പ്രതിപക്ഷമായി സഭയിൽ ഞങ്ങളുണ്ടാകും.