ഇടതു സമരമായിരുന്നെങ്കിൽ ഇന്ന് നടന്‍റെ അനുശോചനം കണ്ടേനെ; കോണ്‍ഗ്രസിനെ സമരം ചെയ്തു പഠിപ്പിക്കാന്‍ ആരും വരേണ്ടെന്ന് സതീശന്‍

 

തിരുവനന്തപുരം: ജോജു ജോര്‍ജിന്‍റെ വിഷയം നിയമസഭയില്‍. കോണ്‍ഗ്രസിനെ സമരം ചെയ്യാന്‍ പഠിപ്പിക്കാന്‍ ആരും വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

സിപിഎമ്മാണ് സംസ്ഥാനത്ത് അക്രമ സമരങ്ങളുടെ പരമ്പര നടത്തിയത്. ഇടതുപക്ഷത്തിനെതിരേയായിരുന്നു നടന്‍റെ പരാക്രമമെങ്കില്‍ ഇന്ന് അദ്ദേഹത്തിന്‍റെ അനുശോചനം നടത്തേണ്ടി വന്നേനെയെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, ജോജുവിനെ കോണ്‍ഗ്രസുകാര്‍ മനപൂര്‍വം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആരോപിച്ചു.

ജോജു മദ്യപിച്ചെന്ന് പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം വിഷയത്തെക്കുറിച്ച് അന്വഷിച്ചിട്ടാകണം വിമര്‍ശനം ഉന്നയിക്കേണ്ടതെന്ന് മുഖ്യമന്ത്രിയും മറുപടിയായി പറഞ്ഞു.

Related posts

Leave a Comment