കൈയേറ്റമെന്നാൽ ജോയ്സ് മണി..! കൈ​യേ​റ്റ മാ​ഫി​യ​യു​ടെ പ​ര്യാ​യ​മായി മ​ന്ത്രി മ​ണി​യും ജോ​യ്സ് ജോ​ർ​ജും എംപിയും മാറിയെന്ന് വി.​ഡി.​സ​തീ​ശ​ൻ

 

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി​യി​ലെ ഭൂ​മി കൈ​യേ​റ്റ​ത്തി​ൽ സി​പി​എ​മ്മി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ എം​എ​ൽ​എ രം​ഗ​ത്ത്. മ​ന്ത്രി എം.​എം.​മ​ണി​യും ജോ​യ്സ് ജോ​ർ​ജ് എം​പി​യും കൈ​യേ​റ്റ മാ​ഫി​യ​യു​ടെ പ​ര്യാ​യ​മാ​ണെ​ന്ന് സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

ഇ​ടു​ക്കി​യി​ലെ ഭൂ​മി കൈ​യേ​റ്റ മാ​ഫി​യ സി​പി​എ​മ്മി​ന്‍റെ പ്ര​ധാ​ന സാ​ന്പ​ത്തി​ക സ്രോ​ത​സു​ക​ളി​ൽ ഒ​ന്നാ​ണ്. ജോ​യ്സ് ജോ​ർ​ജ് എം​പി​യും മ​ന്ത്രി എം.​എം.​മ​ണി​യും കൈ​യേ​റ്റ മാ​ഫി​യ​യു​ടെ പ​ര്യാ​യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​തു മ​ന​സി​ലാ​ക്കി​യ ശേ​ഷ​മാ​ണ് സി​പി​എം കു​ടി​യേ​റ്റ​ക്കാ​ർ​ക്കു വേ​ണ്ടി മു​ത​ല​ക്ക​ണ്ണീ​രൊ​ഴു​ക്കു​ന്ന​ത്- സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

മു​ന്പ്, കു​ടി​യേ​റ്റ​ക്കാ​രെ ബൂ​ർ​ഷ്വാ​സി​ക​ളാ​യി മാ​ത്ര​മാ​ണ് സി​പി​എം ചി​ത്രീ​ക​രി​ച്ചി​രു​ന്ന​തെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

Related posts