പറവൂര്‍ സ്വദേശി
കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും തുടര്‍നടപടി ഇഴയുകയാണെന്നും ജീവന് ഭീഷണിയുണ്ടെന്നും വെളിപ്പെടുത്തി സ്വകാര്യ ബസുടമ രംഗത്ത്.
പറവൂര്‍ ചിറ്റാറ്റുക്കര സ്വദേശി അനില്‍കുമാറാണ് ആരോപണവുമായി രംഗത്തെത്തിയത്.2021ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് അഭ്യര്‍ഥിച്ച് വടക്കേക്കരയിലെ തന്റെ സ്ഥാപനത്തിലെത്തിയപ്പോഴാണ് സതീശൻ മർദിച്ചതെന്ന് അനില്‍കുമാര്‍ പത്രസ മ്മേളനത്തിൽ ആരോ പിച്ചു.
തുടര്‍ന്ന് വടക്കേക്കര പോലീസിൽ ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്.
പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്ന് ഭീഷണയുണ്ടെന്നും അനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.2013ല്‍ ചെട്ടിക്കാട് സ്വദേശിയില്‍നിന്ന് ബസ് വാങ്ങുകയും ഇതില്‍ താന്‍ തട്ടിപ്പിനിരയാകുകയും ചെയ്തിരുന്നു.
പ്രാദേശിക കോണ്‍ഗ്രസ് നേതാവിനൊപ്പം വി.ഡി. സതീശന്റെ പറവൂരിലെ ഓഫീസിലെത്തി ഇക്കാര്യം അദ്ദേഹത്തെ ധരിപ്പിക്കുകയും ചെട്ടിക്കാട് സ്വദേശിയെ അവിടേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.
എന്നാല്‍ അദ്ദേഹത്തിനൊപ്പമാണ് താനെന്ന് പ്രതിപക്ഷനേതാവ് തന്നോട് പറഞ്ഞു.പിന്നീട് 2021ലെ തെരഞ്ഞെടുപ്പിനിടെ വോട്ട് ചോദിച്ചെത്തിയപ്പോള്‍ ഇക്കാര്യം ഓര്‍മിപ്പിച്ചു.
ജനങ്ങളോട് താന്‍ ഇതൊന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. ഇത് കേട്ട വി.ഡി. സതീശന് തന്നെ കരണത്തടിക്കുകയായിരുന്നു.