തിരുവനന്തപുരം: കെ.കെ.രമയ്ക്കെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി എം.എം.മണിക്ക് കുടപിടിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് മണിയുടെ അധിക്ഷേപമെന്നു സതീശന് പറഞ്ഞു.
വിധവയാകുന്നത് വിധിയാണ് എന്ന് സിപിഎം നേതൃത്വം പറയുന്നുണ്ടോ എന്നും സതീശന് ചോദിച്ചു. വിധവ എന്ന വാക്കുപോലും ഇന്ന് ഉപയോഗിക്കാന്‍ പാടില്ല.
കെ.കെ.രമയെ വേട്ടയാടാന്‍ സമ്മതിക്കില്ല. അവരെ സംരക്ഷിക്കും. ടി.പി.ചന്ദ്രശേഖരനെ കൊന്നിട്ടും തീരാത്ത പകയാണ് സിപിഎമ്മിനെന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
സ്വര്‍ണകള്ളക്കടത്തു കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സര്‍ക്കാര്‍ ഒന്നിനു പുറകെ ഒന്നായി വിവാദമുണ്ടാക്കുകയാണ്.
എം.എം.മണിയുമായി ബന്ധപ്പെട്ട വിവാദവും, സജി ചെറിയാന്റെ ഭരണഘടനാ അധിക്ഷേപവും, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണവും, എകെജി സെന്റര്‍ ആക്രമണവുമെല്ലാം ഈ നീക്കത്തിന്റെ ഭാഗമാണെന്നും സതീശന് ആരോപിച്ചു.