കോഴിക്കോട്: വിവാദങ്ങളുണ്ടാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയഭിക്ഷാംദേഹിയായി ചിത്രീകരിക്കാൻ ശ്രമിക്കരുതെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എംഎൽഎ. സ്ഥാനമാനങ്ങൾക്കായി ഓടിനടക്കുന്നയാളല്ല ഉമ്മൻ ചാണ്ടി.
പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി ഒരു ചർച്ചയും ഇപ്പോൾ പാർട്ടിക്കുള്ളിൽ നടക്കുന്നില്ല. ഇത്തരം കാര്യങ്ങളിൽ ഉമ്മൻചാണ്ടിയെ വെറുതെ വലിച്ചിഴയ്ക്കേണ്ട ആവശ്യവുമില്ല. പ്രതിപക്ഷത്തിന്റെ പ്രകടനം പോരെന്ന മുരളീധരന്റെ അഭിപ്രായത്തിന്റെ കാരണം അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നും സതീശൻ പറഞ്ഞു. കോൺഗ്രസ് പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് ഇത്തരം കാര്യങ്ങൾ ഉയർത്തി ആരും വിവാദമുണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.