തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയിൽ നിന്ന് കളങ്കിതരെ മാറ്റി നിർത്തുമെന്ന് കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ. ഇത് സംബന്ധിച്ച് കർശന നിർദേശം നൽകിയിട്ടുണ്ട്. വേദിയിൽ ആരൊക്കെ കയറണം, ആരൊക്കെ ഹാരാർപ്പണം നടത്തണം എന്നത് സംബന്ധിച്ച് നേരത്തെ തന്നെ പട്ടിക തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സ്വർണക്കടത്തുകാരെ അറിയാമെന്ന് എംഎൽഎമാർ പറഞ്ഞത് ഗൗരവമേറിയതാണ്. ആരുടേയും പ്രായം ചോദിച്ചല്ല കെപിസിസി ലിസ്റ്റ് തയാറാക്കിയതെന്നും വി.ഡി.സതീശൻ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ നടത്തുന്ന പടയൊരുക്കം സംസ്ഥാന ജാഥയ്ക്കു ബുധനാഴ്ച തുടക്കമാകും. വൈകുന്നേരം നാലിന് ഉപ്പളയിൽ നടക്കുന്ന പരിപാടി കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും.