തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖംമിനുക്കൽ ലക്ഷ്യമിട്ട് അവലോകന യോഗങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്പോൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരിഹസിച്ചു പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കെഎസ്ആർടിസി ജീവനക്കാർക്ക് ശന്പളം വൈകുന്നത് സൂചിപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ പോസ്റ്റ് ിട്ടിരിക്കുന്നത്.
“കേരള സര്ക്കാരിന്റെ നേട്ടങ്ങള് പ്രചരിപ്പിക്കാന് മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണത്രേ യാത്ര!
ബസില് കയറുന്നതിന് മുന്പ് ഡ്രൈവര്ക്കും കണ്ടക്ടര്ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് ചോദിക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കില് അവര് ചിലപ്പോള് നിങ്ങളെ വഴിയിലിട്ട് പോയാലോ!’- ഫേസ്ബുക്കിൽ വി.ഡി.സതീശൻ കുറിച്ചു.