വയനാട്: ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ വീട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് സന്ദർശിക്കും. വിജയൻ എഴുതിയ കത്ത് കുടുംബം വായിച്ചു കേൾപ്പിച്ചപ്പോൾ കത്തിൽ വ്യക്തതയില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞത് വിവാദമായിരുന്നു.
വിജയന്റെ ആത്മഹത്യയ്ക്കു ശേഷം ഇതാദ്യമായാണ് സതീശൻ എൻ.എം. വിജയന്റെ വീട്ടിലെത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇന്ന് എൻ.എം. വിജയന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കും. അതേസമയം കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്.
ആത്മഹത്യ കുറിപ്പിലും ഒപ്പം പുറത്ത് വന്ന കത്തിലും പ്രതികളെ കുറിച്ചുള്ള പരാമർശം സാന്പത്തിക ഇടപാടുകള്‍ക്ക് തെളിവാണെന്നതാണ് പോലീസിന്റെ നിഗമനം. ഇത് വരെ 30 പേരുടെ മൊഴിയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് എടുത്തത്.