തൃശൂർ: കോൺഗ്രസ് എംപി ശശി തരൂരിന്റെ “ഹിന്ദു പാക്കിസ്ഥാൻ’ പരാമർശത്തിന് പിന്തുണയുമായി വി.ഡി.സതീശൻ എംഎൽഎ. തരൂർ പങ്കുവച്ച ഉത്കണ്ഠയ്ക്ക് അടിസ്ഥാനമുണ്ടെന്നും ഇന്ത്യയെ ഹിന്ദു മാതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് സംഘപരിവാർ ശ്രമമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഏതു തരം തീവ്ര വാദത്തെയും എതിർക്കുക എന്ന കോൺഗ്രസ് നയം ഉറക്കെ പറയാൻ ധീരത കാട്ടിയ ശശി തരൂരിനു അഭിവാദ്യങ്ങൾ എന്നും സൂചിപ്പിച്ചാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച് അധികാരത്തിലെത്തിയാൽ ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനാക്കി മാറ്റുമെന്നായിരുന്നു തരൂരിന്റെ പരാമർശം.