കൊച്ചി: തൃക്കാക്കരയിൽ ട്വന്റി-20യും ആംആദ്മി പാർട്ടിയും മത്സരിക്കാനില്ലാത്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ട്വന്റി-20യുമായി യുഡിഎഫ് ഒരു ചർച്ചയും നടത്തിയിട്ടില്ല. പി.വി. ശ്രീനിജൻ എംഎൽഎയെ ആയുധമാക്കി കിറ്റെക്സ് എന്ന സ്ഥാപനത്തെ സംസ്ഥാനത്തുനിന്ന് ഒഴിവാക്കാനുള്ള നീക്കത്തിന് യുഡിഎഫ് കൂട്ടുനിൽക്കില്ലെന്നും സതീശൻ പറഞ്ഞു.