കൊച്ചി: പ്രളയബാധിത പ്രദേശങ്ങളിൽ സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നടക്കുന്ന കണക്കെടുപ്പിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംഎൽഎ വി.ഡി.സതീശൻ. സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നടക്കുന്ന കണക്കെടുപ്പ് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടെന്ന് സതീശൻ കുറ്റപ്പെടുത്തി.
സിപിഎമ്മിന്‍റെ കണക്കെടുപ്പ് സർക്കാർ മുൻകൈയെടുത്ത് നിർത്തി വയ്പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.