തിരുവനന്തപുരം: സിൽവർ ലൈൻ സർവേ കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കണമെന്ന കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജനങ്ങളെ ഭയപ്പെടുത്താനാണ് സിപിഎമ്മിന്റെ നീക്കമെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
തലവെട്ടും പല്ല് കൊഴിക്കലും സിപിഎമ്മിന്റെ പരിപാടിയാണ്. കണ്ണൂർ ജില്ലാ സെക്രട്ടറി ഇതിന് നേതൃത്വം കൊടുക്കുന്നുയാളാണെന്നും സതീശൻ തുറന്നടിച്ചു. ശിഖണ്ഡി പരാമർശത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരനും പ്രതിപക്ഷ നേതാവ് മറുപടി നൽകി.
ഏതു കാലത്താണ് മുരളീധരൻ ജീവിക്കുന്നത്. ഈ കാലത്തിന് ചേർന്ന പ്രസ്താവനയല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മുരളീധരൻ പകൽ കെ. റെയിലിനെ വിമർശിക്കും, രാത്രി അനുകൂലിക്കും. പരസ്പര വിരുദ്ധമായ നിലപാടാണാണ് മുരളീധരനെന്നും സതീശൻ പറഞ്ഞു.