കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​നെ​തി​രേ അ​ഴി​മ​തി​യാ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്: അ​നി​ൽ അം​ബാ​നി​യു​ടെ ക​ന്പ​നി​യി​ൽ 60 കോ​ടി നി​ക്ഷേ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​നെ​തി​രേ (കെ​എ​ഫ്സി) അ​ഴി​മ​തി​യാ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കെ​എ​ഫ്സി അ​നി​ൽ അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് കൊ​മേ​ഴ്സ് ഫി​നാ​ൻ​സ് ലി​മി​റ്റ​ഡി​ൽ (ആ​ർ​സി​എ​ഫ്എ​ൽ) അ​റു​പ​ത് കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചു​വെ​ന്ന് വി.​ഡി. സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ കെ​എ​ഫ്സി​യു​ടെ പ​ണം നി​ക്ഷേ​പി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന ച​ട്ട​ങ്ങ​ളും നി​യ​മ​വും ലം​ഘി​ച്ചാ​ണ് ആ​ർ​സി​എ​ഫ്എ​ൽ എ​ന്ന ക​ന്പ​നി​യി​ൽ പ​ണം നി​ക്ഷേ​പി​ച്ച​ത്. അം​ബാ​നി​യു​ടെ ക​ന്പ​നി ന​ഷ്ടം നേ​രി​ട്ട കാ​ല​യ​ള​വി​ലാ​ണ് കെ​എ​ഫ്സി പ​ണം നി​ക്ഷേ​പി​ച്ച​തെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

2018 ലാ​ണ് അ​നി​ൽ അം​ബാ​നി​യു​ടെ ക​ന്പ​നി​യി​ൽ അ​റു​പ​ത് കോ​ടി രൂ​പ നി​ക്ഷേ​പി​ച്ച​ത്. 2019 ൽ ​ആ​ർ​സി​എ​ഫ്എ​ൽ ക​ന്പ​നി പൂ​ട്ടി. പ​ലി​ശ​യു​ൾ​പ്പെ​ടെ കെ​എ​ഫ്സി​ക്ക് കി​ട്ടേ​ണ്ട​ത് 101 കോ​ടി രൂ​പ​യാ​ണ്. എ​ന്നാ​ൽ 7.50 കോ​ടി മാ​ത്ര​മാ​ണ് തി​രി​കെ ല​ഭി​ച്ച​ത്. കെ​എ​ഫ്സി​യു​ടെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ നി​ന്നും അം​ബാ​നി​യു​ടെ ക​ന്പ​നി​യി​ൽ പ​ണം നി​ക്ഷേ​പി​ച്ച കാ​ര്യം മ​റ​ച്ചു വ​ച്ചു. ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ ന​ട​ന്ന അ​ഴി​മ​തി​യാ​ണി​തെ​ന്നും പ​ല​രും കോ​ടി​ക​ൾ ക​മ്മീ​ഷ​ൻ നേ​ടി​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. അ​ഴി​മ​തി​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തി​ന് മു​ന്‍​പ് അ​വ​രു​ടെ സാ​മ്പ​ത്തി​ക അ​വ​സ്ഥ​യെ​ങ്കി​ലും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഇ​ട​ത്ത​രം ചെ​റു​കി​ട സം​രം​ഭ​ങ്ങ​ള്‍​ക്ക് ല​ഭി​ക്കേ​ണ്ട ഫ​ണ്ടാ​ണ് യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​വു​മി​ല്ലാ​തെ അ​നി​ല്‍ അം​ബാ​നി​യു​ടെ സ്വ​കാ​ര്യ​ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ നി​ക്ഷേ​പി​ച്ച​ത്. ഇ​തി​ന് പി​ന്നി​ല്‍ ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പാ​ണ് ഉ​ണ്ടാ​യ​ത്.

ക​മ്പ​നി​യി​ല്‍ നി​ന്ന് ക​മ്മീ​ഷ​ന്‍ വാ​ങ്ങി​യ ശേ​ഷം ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണ് പ​ണം നി​ക്ഷേ​പി​ച്ച​തെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. അ​ന്ന​ത്തെ മാ​ധ്യ​മ​ങ്ങ​ളെ​ല്ലാം ത​ന്നെ അ​നി​ല്‍ അം​ബാ​നി​യു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ണി​ച്ച​താ​ണ്. ഇ​തി​നെ കു​റി​ച്ച് നി​യ​മ​സ​ഭ​യി​ല്‍ ചോ​ദ്യം ചോ​ദി​ച്ചി​ട്ടും ഇ​തു​വ​രെ ധ​ന​കാ​ര്യ​മ​ന്ത്രി ഉ​ത്ത​രം ത​ന്നി​ട്ടി​ല്ലെ​ന്നും വി.​ഡി. സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

Related posts

Leave a Comment