കോഴിക്കോട്: കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെയും സുരക്ഷ ഉദ്യോഗസ്ഥരെയും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
വീടും നാടും ഞങ്ങൾക്കറിയാം. കോൺഗ്രസുകാർ വിചാരിച്ചാൽ ഇത്തരക്കാർ വീടിന് പുറത്തിറങ്ങി നടക്കില്ല. ഗൺമാൻ മാധ്യമപ്രവർത്തകന്റെ കഴുത്തിൽ കുത്തിപ്പിടിച്ചുവെന്നും സതീശൻ പറഞ്ഞു.
ജനജീവിതെ ദുരിതത്തിലാഴ്ത്തി നാട്ടുകാരുടെ പൈസ പിരിച്ച് നവകേരളസദസ് നടത്തുന്ന മുഖ്യമന്ത്രിയെ ജനങ്ങൾ വെറുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കമ്യൂണിസത്തെ കുഴിച്ചുമൂടാനുള്ള അവസാനത്തെ യാത്രയാണ് നവകേരള സദസെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസിന് 2000 ത്തിലധികം പൊലീസുകാരുടെ സുരക്ഷാ സന്നാഹമാണുള്ളത്. ശബരിമല ഡ്യൂട്ടിക്ക് വിടാൻ മാത്രമാണ് പോലീസില്ലാത്തത്. മുഖ്യമന്ത്രി ക്രിമിനലുകളെ കൂടെ കൊണ്ടു നടക്കുകയാണ്.പ്രതിഷേധിക്കുന്നവരെ മാരകായുധങ്ങളുപയോഗിച്ചാണ് മർദിക്കുന്നത്.
മുഖ്യമന്തിയുടെ ധാരണ താൻ മഹാരാജാവാണെന്നാണ്. രാജാവ് എഴുന്നള്ളുന്പോൾ ഒരു പ്രതിഷേധവും പാടില്ലെന്നാണ് വിചാരമെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്തി മഹാരാജാവാണ് കരിങ്കൊടി കാണിക്കാൻ പാടില്ല, അതേസമയം ഗവർണറെ കരിങ്കൊടി കാണിക്കാൻ ആളെ പറഞ്ഞു വിടുന്നു എന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻ അനിൽ കുമാർ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതിഷേധം. ഗൺമാൻ പ്രതിഷേധക്കാരെ തല്ലി ചതയ്ക്കാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമല്ല. സംഭവം എന്തായാലും വിവാദങ്ങൾക്ക് കാരണമായി.
മുഖ്യമന്ത്രിയുടെ ഗൺമാനു നേരെ ആദ്യമായല്ല വിവാദമുണ്ടാകുനനത്. ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തതും ഈ ഗണ്മാന് തന്നെയാണ്. മുഖ്യമന്ത്രിയുടെ ബസ് കടന്നു പോയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു. സ്ഥലത്തുണ്ടായിരുന്ന പോലീസ് അപ്പോൾ തന്നെ പ്രവർത്തകരെ തടഞ്ഞു.
ഈ സമയത്ത് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഗണ്‍മാനും എസ്കോര്‍ട്ട് വാഹനത്തിലുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരും വളഞ്ഞിട്ടടിക്കുകയായിരുന്നു.
മുദ്രാവാക്യം വിളിച്ചതിന് ഇത്ര ക്രൂരമായി മര്‍ദിക്കണോ എന്നാണ് സംഭവം കണ്ടു നിന്ന പലരും ചോദിക്കുന്നത്. അത്തരത്തിലായിരുന്നു ഗൺമാൻ പ്രതിഷേധക്കാരെ തല്ലി ചതച്ചത്.
നവകേരള സദസ് ആലപ്പുഴ ജില്ലയിൽ പര്യടനം തുടരുകയാണ്. ആദ്യ യോഗം രാവിലെ 11ന് കായംകുളം മണ്ഡലത്തിലാണ്. രാവിലെ മുഖ്യമന്ത്രി പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ഉച്ചകഴിഞ്ഞ് 3 ന് മാവേലിക്കര ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും.