തിരുവനന്തപുരം: നവകേരള സദസിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമത്തിനെതിരെ കോൺഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധത്തിൽ സംഘർഷം. വനിതാ പ്രവർത്തകരെ സംഘർഷത്തിനിടയിൽ പുരുഷ പോലീസുകാർ ലാത്തി കൊണ്ട് മർദിച്ചു. പരിക്കേറ്റ പ്രവർത്തകരെ പോലീസ് തടഞ്ഞുവച്ചതുകൊണ്ടാണ് ഇത്ര വലിയ സംഘർഷമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ.
ഈ പ്രതിഷേധം കേരളം മുഴുവനുണ്ടാവും. എസ് എഫ് ഐയുടെ പെൺകുട്ടികളെ ‘മോളേ, കരയല്ലേ’ എന്നു പറഞ്ഞ് പോലീസ് വിളിച്ചുകൊണ്ട് പോയി. ഞങ്ങളുടെ പെൺകുട്ടികളെയോ എന്താണ് ചെയ്തത്. പോലീസ് അവരുടെ വസ്ത്രം വലിച്ചുകീറുകയാണുണ്ടായത്. പോലീസിനെ ഇങ്ങനെ അഴിഞ്ഞാടാൻ വിടുന്നതിന് പിണറായി വിജയൻ മറുപടി പറയണം. സന്തോഷത്തോടെ ഭരിക്കാമെന്ന് വിചാരിക്കേണ്ട. ശക്തമായ പ്രതിഷേധമുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രവർത്തരെ അടിച്ചാൽ അവർക്കൊപ്പമിറങ്ങും. പോലീസ് സംയമനം പാലിച്ചില്ല. ഒരു പെൺകുട്ടിയെ ആക്രമിച്ചു. അതൊന്നും വെച്ചുപൊറുപ്പിക്കില്ല. 100 കണക്കിനു കുട്ടികളാണ് ആശുപത്രിയിലുള്ളത്. ശക്തമായി പ്രതികരിക്കും. ഞങ്ങൾ ക്ഷമയുടെ നെല്ലിപ്പലക കണ്ടു. അവസാനം കുട്ടികളെ സംരക്ഷിക്കാനാണ് തെരുവിലിറങ്ങുന്നതെന്ന് വി.ഡി സതീശൻ കൂട്ടിചേർത്തു.
കഴിഞ്ഞ 40 ദിവസമായി തോന്നിവാസം നടക്കുന്നു. അതിനു പോലീസ് കൂട്ടുനിൽക്കുന്നു. ഈ പോലീസ് സംരക്ഷണം മതിയാകാഞ്ഞിട്ടല്ലേ പിണറായി വിജയന് നൂറു കണക്കിനു ക്രിമിനലുകളുടെ സംരക്ഷണയിൽ പുറത്തിറങ്ങേണ്ട ഗതികേട് വന്നതെന്നും അദ്ദേഹം പറഞ്ഞു.