കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ യുഡിഎഫ് സംതൃപ്തരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായിട്ടുണ്ട്. ഇരുകൂട്ടരും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം ചൊവ്വാഴ്ചയോടെ അന്തിമ തീരുമാനമെടുക്കും. നെഗറ്റീവായി ഒന്നും സംഭവിക്കില്ല. ചര്‍ച്ച പോസീറ്റീവ് ആയിരുന്നെന്ന് ലീഗ് നേതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങളുടെ ബന്ധമുള്ള സഹോദരപാര്‍ട്ടികളാണ് കോണ്‍ഗ്രസും ലീഗും. യുഡിഎഫില്‍ തുടരാന്‍ ആയിരം കാരണങ്ങള്‍ ഉണ്ടെന്നും എല്‍ഡിഎഫില്‍ പോകാന്‍ ഒരു കാരണവും ഇല്ലെന്നും സാദിഖലി തങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും ഇടത് നേതാക്കള്‍ ലീഗിന്റെ പിന്നാലെ നടക്കുകയാണെന്നും സതീശന് വ്യക്തമാക്കി.