തിരുവനന്തപുരം: രണ്ടു മാസത്തെ വേനലവധി ഇനി അധ്യാപകര്‍ക്ക് സ്വപ്നം മാത്രം. വെറുതെയിരുന്ന് ശമ്പളം വാങ്ങാമെന്ന അധ്യാപരുടെ പൂതിയ്ക്കുമേല് അവസാന ആണിയടിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ഇനി വേനലവധി വിദ്യാര്‍ഥികള്‍ക്കു മാത്രമേയുള്ളൂ അധ്യാപകര്‍ക്കില്ല. മാര്‍ച്ച് 31ന് സ്കൂളടച്ച് ഏപ്രില്‍ രണ്ടാമത്തെ ആഴ്ചയില്‍ത്തന്നെ അദ്ധ്യാപകര്‍ക്കുള്ള പരിശീലനം ആരംഭിക്കുന്ന രീതിയിലാണ് വിദ്യാഭ്യാസവകുപ്പ് കാര്യങ്ങള്‍ നീക്കിയിരിക്കുന്നത്.
മാര്‍ച്ച് അവസാന ആഴ്ചയില്‍ത്തന്നെ അദ്ധ്യാപകപരിശീലനത്തിന്റെ സംസ്ഥാനതല എസ്.ആര്.ജി. പരിശീലനം ആരംഭിക്കും. ഏപ്രില്‍ അവസാനിക്കുന്നതോടെ മുഴുവന്‍ അദ്ധ്യാപകരും പരിശീലനം പൂര്‍ത്തിയാക്കുകയും മേയില്‍ സ്കൂള്വികസനപദ്ധതികള് ആസൂത്രണം ചെയ്യുകയും വേണം. പൊതു വിദ്യാലയങ്ങളുടെ ഹൈടെക് വത്ക്കരണത്തിനും പരിസ്ഥിതി സംരക്ഷണ നടപടികള്‍ക്കുമാണ് ഇക്കാലയളവില്‍ പ്രാമുഖ്യം നല്‍കുന്നത്.അടുത്ത അധ്യായന വര്‍ഷത്തിനുള്ള മുന്നൊരുക്കള്‍ നടത്താനാണ് അധ്യാപകര്‍ മെയ്മാസം വിനിയോഗിക്കേണ്ടത്.സംസ്ഥാനമൊട്ടാകെ വെള്ളിയാഴ്ച നടന്ന അദ്ധ്യാപകപരിശീലനപരിപാടിയില് ഏറെയും ചര്‍ച്ചചെയ്തത് അവധിക്കാലപ്രവര്ത്തനങ്ങളെക്കുറിച്ചായിരുന്നു.