റോ​ഡ് ടെ​സ്റ്റി​ന് കൊ​ണ്ടു​പോ​യ​പ്പോ​ൾ..! ഗ​ർ​ഭി​ണി​യും ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ യു​വ​തി​യെ അ​പ​മാ​നി​ച്ച മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർക്ക് മുട്ടന്‍പണി

നെ​ടു​മ​ങ്ങാ​ട്: ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നി​ടെ ഗ​ർ​ഭി​ണി​യും ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ യു​വ​തി​യെ അ​പ​മാ​നി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത കു​റ്റ​ത്തി​ന് നെ​ടു​മ​ങ്ങാ​ട് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​റ​സ്റ്റി​ൽ.

മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ന​സ് മു​ഹ​മ്മ​ദി (40) നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നാ​യി റോ​ഡ് ടെ​സ്റ്റി​ന് കൊ​ണ്ടു​പോ​യ​പ്പോ​ൾ ഗ​ർ​ഭി​ണി​യും ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ യു​വ​തി​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​തെ​ന്നാ​ണ് പ​രാ​തി.

ആ​നാ​ട് ഡ്രൈ​വിം​ഗ് ക​ഴി​ഞ്ഞ മാ​സം14​ന് ആ​യി​രു​ന്നു സം​ഭ​വം. ഇ​തേ തു​ട​ർ​ന്നാ​യി​രു​ന്നു ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യ​ത്.

Related posts

Leave a Comment