കൊട്ടാരക്കര : എം .സി റോഡില്‍ അടൂര്‍ മുതല്‍ കഴക്കൂട്ടം വരെ ഓരോ പത്ത് കിലോ മീറ്ററിലും അടുത്ത മാസം മുതല്‍ 24 മണിക്കൂര്‍ വാഹന പരിശോധന ആരംഭിക്കും . എം. സി റോഡിൽ അടൂർ മുതൽ കഴക്കൂട്ടം വരെയുള്ള 80 കിലോ മീറ്റര്‍ ദൂര പരിധിയില്‍ വര്‍ദ്ധിച്ചു വരുന്ന വാഹനാപകട മരണങ്ങൾ കണക്കിലെടുത്താണ് പോലീസ് പ്രത്യേക വാഹന പരിശോധന ആരംഭിക്കുന്നത് .
ഓരോ പത്ത് കിലോ മീറ്ററിനുള്ളിലും പരിശോധനയ്ക്കായി ഒരു വാഹനം ഉണ്ടാകും. ഓരോ .വാഹനത്തിലും മൂന്ന് ഉദ്യോഗസ്ഥരും ആധുനിക പരിശോധനാ ഉപകരണങ്ങളും ഉണ്ടാകും .ഇവര്‍ക്കായുള്ള പരിശീലന ക്ലാസ്സ് കൊട്ടാരക്കര ജൂബിലി മന്ദിരത്തില്‍ ആരംഭിച്ചു .
കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ .ജി സൈമണ്‍ ക്ലാസ് ഉത്ഘാടനം ചെയ്തു .സുരക്ഷിത ഇടനാഴി പദ്ധതിയുടെ ഭാഗമായി ട്രാഫിക് മാനേജ്മന്റ് ആന്റ് റോഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റിന്റെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത് .
9 ട്രെയിനിംഗ് സെക്ഷനുകളിലായി 160 ന് മുകളിൽ പോലീസുകാർക്കും മുപ്പതിന് മുകളിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടമെന്റ് ഉദ്യോഗസ്ഥർക്കും ട്രെയിനിംഗ് നൽകി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.