ആലത്തൂർ: സർക്കാർ വിലക്കിയിട്ടും ആലത്തൂരിലെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഒളിഞ്ഞു പിടിത്തം നിർത്തുന്നില്ലെന്ന് ആക്ഷേപം. വാഹന പരിശോധന വളവുകളിൽ പാടില്ല, ഒളിഞ്ഞും മഫ്ടിയിലും പരിശോധന നടത്തരുത്, പരിശോധനയ്ക്കായി വാഹനം തടഞ്ഞാൽ തന്നെ ഇവർക്കരിക്കിൽ ചെന്നുവേണം തുടർനടപടി ക്രമങ്ങൾ പൂർത്തീകരിക്കാനെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും ഡിജിപിയും കർശന നിർദേശം നല്കിയിട്ടുണ്ടെങ്കിലും ആലത്തൂരിലെ മോട്ടോർ വെഹിക്കിൾ ഉദ്യോ ഗസ്ഥർക്ക് ഇതൊന്നും ബാധകമല്ലെന്ന നിലപാടിലാണ്.
ക്രമസമാധാന പാലനത്തിനായി വാഹനപരിശോധന നടത്തുന്നതിനുപകരം കുറച്ച് വാഹനങ്ങൾക്ക് പെറ്റിയടിച്ചാൽ ക്രമസമാധാനം ഉണ്ടാവുമെന്ന നിലപാടിലാണ് ഇവിടുത്തെ ഉദ്യോഗസ്ഥർ. ഇതിന് തെരഞ്ഞെടുത്ത സ്ഥലം അപകടവളവുകളും പോക്കറ്റ് റോഡുകളുമാണ്. ഇന്നലെ കിണ്ടിമുക്കിനുസമീപത്തെ കല്ല്യാണമണ്ഡപത്തിന്റെ മുന്പിലെ അപകട വളവുള്ള റോഡിൽ തണൽമരത്തിനു താഴെ വാഹനം മാറ്റി നിർത്തിയാണ് വാഹന പരിശോധന നടത്തിയത്.
പല വാഹനങ്ങളും ഇവർക്ക് അടുത്തെത്തിയാൽ മാത്രമേ ഉദ്യോഗസ്ഥരെ കാണാൻ പറ്റൂ. സ്ത്രീകളും കുട്ടികളുമടക്കമുള്ള വാഹനയാത്രക്കാരെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നടുറോഡിൽ തടഞ്ഞ് രേഖകൾ പരിശോധിക്കുന്നതിനായി മാറ്റിനിർത്തി. ഈ വാഹനത്തിന്റെ ഡ്രൈവർ മഫ്തിയിലുമായിരുന്നു.
വാഹന പരിശോധന നടത്തുന്പോൾ മാന്യമായ രീതിയിൽ പെരുമാറണമെന്ന് നിരന്തരം ഡിജിപി നിർദ്ദേശം നല്കാറുണ്ടെങ്കിലും ആലത്തൂരിലെ ചില മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതൊന്നും ബാധകമല്ലെന്ന നിലപാടിലാണ്.
കാവശേരി പരയ്ക്കാട്ടുകാവ് ക്ഷേത്രത്തിനു സമീപത്തെ അപകട വളവ്, സ്വാതി ജംഗ്ഷനിലെ സിഗ്നലിനു സമീപത്തെ ബസ് സ്റ്റോപ്പ്, തൃപ്പാളൂർ അങ്കമശാല വളവ് എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിൽ പരിശോധന നടത്തുന്ന സ്ഥലങ്ങളാണ്.
നു