മുംബൈ: ജനറൽ ഇൻഷ്വറൻസിൽ പ്രീമിയം 10 മുതൽ 15 വരെ ശതമാനം വർധിക്കും. ഇതിന് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അനുമതി നല്കി. തേഡ് പാർട്ടി വാഹന ഇൻഷ്വറൻസ്, ഗ്രൂപ്പ് ഇൻഷ്വറൻസ്, ഫയർ ഇൻഷ്വറൻസ് എന്നിവയ്ക്കാകും കൂടുതൽ വർധന എന്ന് ഐആർഡിഎഐ അംഗം പി.ജെ. ജോസഫ് പറഞ്ഞു. ഏപ്രിൽ ഒന്നിനു നിരക്കു കൂട്ടുമെന്നാണു സൂചന.
ഇൻഷ്വറൻസ് കന്പനികൾ നടത്തുന്ന നിക്ഷേപങ്ങളുടെ ലാഭം കുറഞ്ഞതും പലിശനിരക്ക് താണതുമാണു പ്രീമിയം കൂട്ടി ലാഭം ഉറപ്പുവരുത്താൻ കന്പനികളെ പ്രേരിപ്പിക്കുന്നത്.