പാലാ: ഫൈനാന്‍സ് കമ്പനിയിലെ സിസി കുടിശികയുള്ള വിവരം മറച്ചുവച്ചു വാഹനം വിറ്റ് ഒമ്പതു ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
തൊടുപുഴ കുടയത്തൂര്‍ സുധീഷ് ഭവനില്‍ ബിജു(53)വിനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ 2022 നവംബറില്‍ പിറവം സ്വദേശിയായ പ്രകാശിനു ഫൈനാന്‍സ് കുടിശികയുള്ള കാര്യം മറച്ചുവച്ചു ലോറി വില്പന നടത്തുകയായിരുന്നു.
പിന്നീട് ഈ വാഹനം മൈസൂരില്‍വച്ച് ഫിനാന്‍സ് കമ്പനി പിടിച്ചെടുത്തു. ഇയാളുടെ പരാതിയെത്തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒളിവില്‍ കഴിഞ്ഞിരുന്ന ബിജുവിനെ പാലക്കാടുനിന്നു പിടികൂടുകയുമായിരുന്നു.
ഈ കേസിലെ മറ്റ് പ്രതികളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.