തിരുവനന്തപുരം: മോട്ടോർ വ്യവസായ സംരക്ഷണ സമിതി ദേശീയ കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂർ മോട്ടോർവാഹന പണിമുടക്ക് ഇന്ന് അർധരാത്രി തുടങ്ങും. സ്വകാര്യബസുകൾ, ചരക്ക് വാഹനങ്ങൾ, ഓട്ടോ, ടാക്സി തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കും.
കേന്ദ്രസർക്കാരിന്റെ നിർദിഷ്ട മോട്ടോർവാഹന നിയമഭേദഗതി പിൻവലിക്കുക, ഇൻഷ്വറൻസ് പ്രീമിയം വർധന പിൻവലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. വർക്ഷോപ്പുകൾ, സർവീസ് സെന്ററുകൾ, ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമാകും.
പണിമുടക്കിൽ കെഎസ്ആർടിസിയും
മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് അർധരാത്രിമുതൽ 24 മണിക്കൂർ പണിമുടക്കും. സിഐടിയു,എഐടിയുസി, ഐ എൻടിയുസി, കെഎസ്ടിഡിയു തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.