കൊച്ചി: സൂം ആപ്പ് വഴി കര് വാടകക്കെടുത്ത് മറിച്ചു വിറ്റ കേസില്‍ ഒരാളെ കൂടി കസ്റ്റഡിയില്‍. ഇന്നലെ അറസ്റ്റിലായ ദമ്പതികളുടെ കൂട്ടാളിയെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
വാടകയ്ക്ക് എടുത്ത വാഹനം കോയമ്പത്തൂരിലെത്തിച്ച് മറിച്ച് വിറ്റതിന് പിന്നില്‍ ഇയാളാണെന്നാണ് പോലീസ് നല്കുന്ന സൂചന. ഇയാളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.
സംഭവത്തിന് പിന്നില്‍ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വന്‍ സംഘമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. നോര്‍ത്ത് സ്റ്റേഷന് പരിധിയിലെ വാഹന മോഷണ സംഭവങ്ങളുമായി തമിഴ്നാട് സംഘത്തിന് ബന്ധമുണ്ടെന്നും പോലീസ് കരുതുന്നു.
ഇന്നലെ അറസ്റ്റിലായ ദമ്പതികളില്‍ ഭരണങ്ങാനം പാന്ങ്കോട്ടില് വീട്ടില്‍ അമല്‍ ജെയിനെയും കസ്റ്റഡിയിലുള്ള പ്രതിയേയുമായി പോലീസ് ഇന്ന് കോയമ്പത്തൂരിലേക്ക് തെളിവെടുപ്പിന് പോകും.
കേസില്‍ ഇന്നലെ അറസ്റ്റിലായ അമല്‍ ജെയിന്റെ ഭാര്യ മുണ്ടക്കയം പാറയില്‍പുരയിടം വീട്ടില്‍ വിന്സിമോളെ ഇന്നലെ തന്നെ റിമാന്‍ഡ് ചെയ്തിരുന്നു. അമലിനെയും കോടതിയില്‍ ഹാജരാക്കിയെങ്കിലും തെളിവെടുപ്പിനായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി കസ്റ്റഡി അനുവദിച്ചു.
ഗിരിഗറില് താമസിക്കുന്നയാളുടെ മാരുതി ബലേനോ കാറാണ് പ്രതികള്‍ വാടകക്ക് എടുത്ത ശേഷം തിരികെ നല്‍കാതെ മുങ്ങിയത്. പ്രതികൾ മുണ്ടക്കയം ഭാഗത്തുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം അവിടെ എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയും വാടകയ്ക്കെടുത്ത കാര്‍ കോയമ്പത്തൂരില്‍ കൊണ്ടുപോയി ജിപിഎസ് സംവിധാനം മാറ്റി മറിച്ചു വിറ്റതായും സമ്മതിച്ചു. സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എം.എസി. ഫൈസലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.