തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോര്‍ട്ടിനായി പുതിയ ആഡംബര വാഹനങ്ങള്‍ വാങ്ങുന്നു. മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറുമാണ് വാങ്ങുന്നത്.
പ്രത്യേക കേസായി പരിഗണിച്ച് 62.46 ലക്ഷം രൂപ മുടക്കിയാണ് വാഹനങ്ങള്‍ വാങ്ങുന്നത്. വാഹനം വാങ്ങുന്നതിന് ആഭ്യന്തര വകുപ്പ് അനുമതി നല്കി.
പഴക്കം ചെന്ന രണ്ടു വാഹനങ്ങള്‍ മാറ്റണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ അപേക്ഷയിലാണ് ലക്ഷങ്ങള്‍ പൊടിപൊടിച്ച് ആഡംബര വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നത്.
കഴിഞ്ഞ മെയ് 29 നാണ് മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി ഉപയോഗിക്കുന്ന രണ്ട് ഇന്നവോ ക്രിസ്റ്റ കാറുകള്‍ മാറ്റി പുതിയത് വാങ്ങണമെന്ന് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് കത്തെഴുതുന്നത്.
ഈ വാഹനങ്ങളുടെ കാര്യക്ഷമത കുറഞ്ഞതിനാല്‍ പകരം പുതിയ കാറുകള്‍ വാങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ.
ഈ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നാല് ആഡംബര കാറുകള്‍ വാങ്ങുന്നതിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്.