
ന്യൂഡല്‍ഹി:ചാണകത്തില്‍നിന്ന് പെയിന്റ് വരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വേദിക് പെയിന്റ് ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. പരിസ്ഥിതി സൗഹൃദവും വിഷമുക്തവുമാണ് ഈ പെയിന്റ് എന്നാണ് നിര്‍മാതാക്കളായ ഖാദി അവകാശപ്പെടുന്നത്.
ഇത്തരത്തിലുള്ള ആദ്യത്തെ ഉല്പന്നമായിരിക്കും ഇതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഖാദി പ്രകൃതിക് പെയിന്റ് എന്ന വിഭാഗത്തിലെത്തുന്ന പെയിന്റ് ഫംഗസ് വിമുക്തവും ആന്റി ബാക്ടീരിയലുമാണെന്നും അവകാശവാദം ഉന്നയിക്കുന്നു.
പെയിന്റിലെ പ്രധാന ഘടകം ചാണകമാണ്. മണമില്ല, വിലക്കുറവ് എന്നിവയാണ് ഈ പെയിന്റിന്റെ പ്രത്യേകത.ഇന്ത്യന്‍ ബ്യൂറോ ഓഫ് സ്റ്റാന്‍ഡാര്‍ഡ്സിന്റെ അംഗീകാരത്തോടെ എത്തുന്ന ഉത്പന്നം പ്ലാസ്റ്റിക് ഡിസ്റ്റംപെര്‍ പെയിന്റ്, പ്ലാസ്റ്റിക് ഇമല്ഷന് എന്നിങ്ങനെ രണ്ട് വിധത്തിലാണ് വിപണിയിലെത്തുന്നത്.
ജയ്പൂരിലെ കുമാരപ്പ നാഷണല്‍ ഹാന്‍ഡ്മെയ്ഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ പെയിന്റ് നിര്‍മിച്ചെടുത്തത്.