ഇമ്രാൻ ഹാഷ്മിയുടെ നായികയായി വേദിക

ശൃംഗാരവേലൻ, ജെയിംസ് ആൻഡ് ആലീസ്, വെൽകം ടു സെൻട്രൽ ജയിൽ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ തിളങ്ങിയ വേദിക ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ തയാറെടുക്കുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രത്തിലാണ് വേദിക നായികയാകുന്നത്.

ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് ഇമ്രാൻ ഹാഷ്മിയാണ്. ഋഷി കപൂർ ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. ദ ബോഡി എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. കോളജ് വിദ്യാർഥിനിയുടെ വേഷത്തിലാണ് വേദിക അഭിനയിക്കുക. 2012ൽ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം ദ ബോഡിയുടെ റീമേക്കാണിത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ദൃശ്യം ഹിന്ദിയിൽ പ്രദർശനത്തിനെത്തിയിരുന്നെങ്കിലും സംവിധാനം ചെയ്തത് ജീത്തു ജോസഫ് ആയിരുന്നില്ല. എന്നാൽ ദ ബോഡിയിലൂടെ ജീത്തു ജോസഫ് ബോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്.

Related posts