സ്വന്തം ലേഖകന്‍
തൃശൂര്‍: വെടിക്കെട്ടുകള്‍ ഇല്ലാതെ മധ്യകേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ പൂരങ്ങളും ഉത്സവങ്ങളും. പേരുകേട്ട വെടിക്കെട്ടുകള്‍ എല്ലാം തന്നെ നിയമങ്ങളും നിയന്ത്രണങ്ങളും കടുകട്ടിയാക്കിയോടെ ഇല്ലാതിയിരിക്കുകയാണ്.
വെടിക്കെട്ടു കമ്പക്കാരെ മാത്രമല്ല പൂരത്തിനും ഉത്സവത്തിനുമൊക്കെയെത്തുന്ന കച്ചവടക്കാരെയും ഇത് നിരാശയിലാക്കിയിരിക്കുകയാണ്.
വെടിക്കെട്ട് കാണാന്‍ മാത്രമായി എത്തുന്ന നിരവധി പേരാണ് തൃശൂരിലും പരിസരത്തുമുള്ളത്.
മധ്യകേരളത്തിലെ ഗംഭീര വെടിക്കെട്ടുകളായ ഊത്രാളിക്കാവിലും കുറ്റിയങ്കാവിലും ഇത്തവണ വെടിക്കെട്ടിന് അനുമതി നല്‍കിയില്ല.
ഇവിടെക്ക് വെടിക്കെട്ട് കാണാന്‍ ജനസഹസ്രങ്ങളാണ് എത്താറുള്ളത്. വെടിക്കെട്ടില്ലെന്നറിഞ്ഞതോടെ ഇവരൊന്നും ഇവിടേക്ക് എത്തുന്നില്ല. പൂരത്തിനും ഉത്സവത്തിനുമൊക്കെയുള്ള ചെറുതും വലുതുമായ കച്ചവടക്കാരെ ഈ തിരക്കില്ലായ്മ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
വെടിക്കെട്ട് കമ്പക്കാര് പറയുന്നു
വെടിക്കെട്ടിന് പകരം മറ്റൊന്നുമില്ല മാഷേ. കുറ്റിയങ്കാവിലേും ഊത്രാളിയിലേും വെടിക്കെട്ട് ഇല്ലാതാക്കിയതിനോട് ഞങ്ങള്‍ക്ക് യോജിക്കാന്‍ പറ്റില്ല. തൃശൂര്‍ പൂരം വെടിക്കെട്ട് ഇവര്‍ ശബ്ദം കുറച്ച് കുറച്ച് ഇപ്പൊ എന്തായി.
നെന്മാറേല് സ്ഥിതി എന്താവുംന്ന് ആര്‍ക്കുമറിയില്ല. വെടിക്കെട്ട് നടത്താനല്ല എങ്ങിനെ നടത്തിക്കാതിരിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ നോക്കണത്. നമ്മടെ പല പൂരങ്ങളും ഉത്സവങ്ങളും മറ്റു നാട്ടുകാരറിഞ്ഞത് ഈ വെടിക്കെട്ടിന്റെ പേരും പെരുമയും കൊണ്ടു കൂടിയാണ്.
അവിടെ നിന്നെത്തിയിരുന്നവര് ഇപ്പൊ വിളിച്ചു ചോദിക്കുന്നുണ്ട്, വെടിക്കെട്ടുണ്ടോയെന്ന്. ഇല്ലായെന്ന് പറയുമ്പോള്‍ അവര്‍ക്ക് നമ്മളേക്കാള്‍ നിരാശയാണ്.
കച്ചവടക്കാരുടെ വാക്കുകള്‍
ഉത്സവപ്പറമ്പിലും പൂരപ്പറമ്പിലും എഴുന്നളളിപ്പിനും മറ്റും വരുന്നതിനേക്കാള്‍ ആള്ക്കൂട്ടമെത്തുക വെടിക്കെട്ട് കാണാനാണ്. ഞങ്ങടെ കച്ചവടത്തിന്റെ ബെസ്റ്റ് ടൈം എന്ന് പറയണത് ആ സമയാണ്.
ഇപ്പൊ വെടിക്കെട്ടില്ലാത്ത പൂരോം ഉത്സവോം കാണാന്‍ ആള്ക്കാര് കുറവാണ്. അതൊരു സത്യാണ്. വെടിക്കെട്ടിന്റെ സമയത്ത് അതില്ലാതിരിക്കുന്നതിന്റെ അഭംഗിയൊന്ന് വേറെ. കമ്മിറ്റിക്കാര് ചോദിക്കണ പൈസ കൊടുത്ത് പറമ്പില്‍ കച്ചോടം നടത്തുന്നവര്‍ക്ക് കച്ചോടം കിട്ടാണ്ടെ പോകുമ്പോഴുണ്ടാകുന്ന നഷ്ടം ചെറുതല്ല. ആരോടും പരാതിപറയാന്‍ പോലും പറ്റാത്ത സ്ഥിതിയല്ലേ…..
കാരണങ്ങള്‍ പലതും നിരത്തിയാണ് വെടിക്കെട്ടുകള്‍ക്ക് അധികൃതര്‍ അനുമതി നിഷേധിക്കുന്നത്. വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെടുന്നവര് അധികൃതര്‍ അനുമതി നിഷേധിക്കുന്നതിനെ അഭിനന്ദിക്കുന്നുണ്ടെങ്കിലും വെടിക്കെട്ടു കമ്പക്കാരും ഉത്സവ-പൂരപ്പറമ്പുകളിലെ കച്ചവടക്കാരും സാധാരണക്കാരും വെടിക്കെട്ടില്ലാത്ത ഉത്സവങ്ങളും പൂരങ്ങളും വ്യാപകമാകുന്നതില്‍ നിരാശരാണ്.