മെയിന്‍ റോഡിലൂടെയും ഇടവഴിയിലൂടെയുമെല്ലാം എസ്‌യുവി പറപ്പിച്ച് പത്ത് വയസുകാരന്‍! പശ്ചാത്തല സംഗീതമടക്കം വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് രക്ഷിതാക്കള്‍; വിമര്‍ശനം, വിവാദം

പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളെക്കൊണ്ട് വാഹനങ്ങളൊന്നും ഓടിപ്പിക്കരുത് എന്ന് മോട്ടോര്‍വാഹനവകുപ്പില്‍ നിയമമുള്ളതാണ്. നിയംമ ലംഘിക്കപ്പെട്ടതായി കണ്ടാല്‍ വാഹനമോടിക്കുന്ന കുട്ടിയുടെ മാതാപിതാക്കളാണ് ശിക്ഷ നേരിടേണ്ടി വരിക. ഇതൊക്കെ നിലനില്‍ക്കുമ്പോഴും കുട്ടികളെക്കൊണ്ട് വാഹനമോടിപ്പിക്കുന്ന മാതാപിതാക്കളുടെ എണ്ണത്തില്‍ കുറവ് വരുന്നില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.

തങ്ങളുടെ മക്കള്‍ ചെറിപ്രായത്തില്‍ തന്നെ വാഹനമോടിക്കുന്നത് അഭിമാനത്തോടെയാണ് പല മാതാപിതാക്കളും കണക്കാക്കുന്നതും. കൊച്ചിയില്‍ തിരക്കേറിയ റോഡിലൂടെ തിരക്കേറിയ സമയത്ത് കുട്ടിയെക്കൊണ്ട് ഇരുചക്രവാഹനമോടിപ്പിച്ച സംഭവം ഏതാനും നാള്‍ മുമ്പ് വലിയ വിവാദമായിരുന്നു. ആരോ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും അധികൃതരുടെ ശ്രദ്ധയില്‍ പെടുകയുമായിരുന്നു.

ചില മാതാപിതാക്കളുടെ വ്യത്യസ്തമായ ഈ ചിന്താരീതിക്ക് ഉത്തമ ഉദാഹരമാകുന്ന ഒരു പുതിയ വീഡിയോയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പത്തു വയസുകാരനക്കൊണ്ട് ചെറു എസ്‌യുവി ഓടിപ്പിച്ച് മ്യൂസിക് നല്‍കി വിഡിയോയാക്കി യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് രക്ഷിതാക്കള്‍.

കര്‍ണ്ണാടക റജിസ്ട്രേഷനുള്ള വാഹനമാണ് ആണ്‍കുട്ടി ഓടിക്കുന്നത് ഒരു ബാലികയും വാഹനത്തിലുണ്ട്. നഗരത്തിലൂടെയും ഇടറോഡിലൂടെയുമെല്ലാം കുട്ടി വാഹനമോടിക്കുന്നതായി വിഡിയോയില്‍ കാണാം. കുട്ടിയെക്കൊണ്ട് വാഹനമോടിപ്പിച്ചതിനെ നിരവധി ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്. കുട്ടിയുടെ മാത്രമല്ല റോഡിലെ മറ്റാളുകളുടേയും ജീവന്‍ അപകടത്തിലാക്കുന്ന പ്രവര്‍ത്തിയാണിത് എന്നാണ് വിഡിയോയ്ക്ക് താഴെ ആളുകള്‍ പറയുന്നു.

https://youtu.be/tI2ktzMW8-0

Related posts