ചിറ്റൂർ: താലൂക്കിൽ മഴയ്ക്കു ശമനമില്ല.. വീടുകൾ വീണും വയലുകൾ വെള്ളത്തിൽ മുങ്ങിയും ,റോഡുകൾ നശിച്ചും ദുരിതം വ്യാപിക്കുകയാണ്. മുതലമടയിൽ ഓടുമേഞ്ഞ വീട് നിലംപതിച്ചു. കാന്പ്രത്ത്ചള്ള പഴയ പാത കാദർ മൊയ്തീന്റെ മകൻ മുഹമ്മദ് കബീറിന്റെ വിടാണ് തകർന്നുവിണത്.
ഇന്നലെ ഉച്ചക്ക് രണ്ടിനാണ് സംഭവം. വീട്ടമ്മയും നാലുക്കളും പുറത്തേക്കോടി രക്ഷപ്പെടുകയാണുണ്ടായത്. ഗൃഹോപകരണങ്ങൾ പൂർണ്ണമായും നശിച്ചിട്ടുണ്ട്. താമസിക്കാൻ സ്ഥലമില്ലാത്തതിനാൽ മക്കളെ ബന്ധുവീട്ടിലാക്കി ഇവർ സമീപത്ത് ഓലക്കുടിൽ കെട്ടിയാണ് അന്തി യുറങ്ങുന്നത്.
മുതലമട ഗവണ്മെന്റ് ആശുപത്രിക്ക് മുന്നിലെ റോഡ് തകർന്ന് വലിയ ഗർത്തങ്ങളുണ്ടായിരിക്കുകയാണ്. കൈതറവ് പത്തേക്കർ നെൽക്കൃഷി വെള്ളത്തിൽ മുങ്ങിയ നിലയിലാണുള്ളത്. മരുതന്പാറ വേലൻ കുളന്പിൽ വീടിനോടു ചേർന്നു കിണറിന്റെ ആൾമറയിടിഞ്ഞ ഭാഗത്ത് മണ്ണിടിച്ചിലുണ്ടാകുന്നതിൽ വിട്ടുകാർ അപകട ഭീഷണിയിലാണ് കഴിയുന്നത്.
എലവഞ്ചേരിയിലും തോരാത്ത മഴ കുടുതൽ നാശം വിതയ്ക്കുകയണ്. മുതലമടയിൽ വീടു തകർന്ന മുഹമ്മദ് കെ. ബീറിന്റെ വീട്ടിൽ മുതലമട നന്പർ വണ്‍ വില്ലേജ് അധികൃതരെത്തി നഷ്ടത്തിന്റെ കണക്കുകൾ ശേഖരിച്ച് തഹസിൽദാർക്ക് കൈമാറി.
ചുള്ളിയാറിൽ ജലനിരപ്പ് പൂർണ്ണ തോതിലെത്താൻ, രണ്ടടി മാത്രം ബാക്കി നിൽക്കി ഇന്നലെ രണ്ടാം തവണ ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രിയിൽ മഴ തുടർന്നാൽ ആസമയത്തും ഷട്ടർ തുറക്കാർ അണക്കെട്ടു ജീവനക്കാർ തയാറെടുപ്പിലാണ്. അണക്കെട്ടിലെ ജലനിരപ്പ് കാണാൻ നിരവധി പേർ എത്തിയിരു ന്നെങ്കിലും മുൻകരുതൽ നടപടിയുടെ ഭാഗമായി ആരേയും ഷട്ടറുകൾക്ക് സമീപം പോകാൻ അനുവദിച്ചില്ല.