കുമരകം: ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് താഴ്ന്നെങ്കിലും കാറ്റും മഴയും തുടരുന്നതിനാൽ ജനം ആശങ്കയിലാണ്. ഇന്നലെ രാത്രിയിൽ കുമരകം പള്ളിച്ചിറയ്ക്കു സമീപം തച്ചാറതോപ്പിൽ ഒരു വീടുകൂടി തകർന്നു. 16 -ാം വാർഡിൽ മന്നാകുടം ബിജുമോൻ ജോസഫിന്റെ വീടാണ് രാത്രി 10-ന് കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കവേ തകർന്നു വീണത്.
ഇവർ കിടന്നിരുന്ന മുറിയുടെ ഭാഗം തകർന്നു വീഴാതിരുന്നതിനാൽ ദുരന്തം ഒഴിവായി. വീട്ടമ്മ ജെസിയും മക്കളായ ജീതു മോളും ബിബിനും കിടന്നിരുന്ന മുറിയുടെ അടുത്ത മുറിയാണ് തകർന്നു വീണത്.