പാലക്കാട്: രേഖകൾ നഷ്ടപ്പെട്ടവരുടേയും വീട് തകർന്നവരുടേയും വിവരശേഖരണത്തിൽ ജില്ലയിൽ ഇതുവരെ 119 തോളം വീടുകൾ പൂർണ്ണമായും 1259 എണ്ണം ഭാഗീകമായും തകർന്ന വിവരമാണ്് ലഭിക്കുന്നതെന്ന് ക്യാന്പുകളുടെ ചുമതലയുളള എ.ഡി.എം ടി.വിജയൻ അറിയിച്ചു.
ഇതിൽ പാലക്കാട് താലൂക്കിൽ മാത്രമായി 81വീടുകൾ പൂർണ്ണമായും 44 വീടുകൾ ഭാഗീകമായും തകർന്നിട്ടുളളതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഉച്ചമുതൽ മഴ കനത്തതിനെ തുടർന്ന് വിവരശേഖരണം തടസപ്പെട്ടിരുന്നു. പട്ടാന്പി ,മണ്ണാർക്കാട് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാന്പുകളിലും വിവരശേഖരണം തുടരുകയാണ്.
പൂർണ്ണമായി തകർന്ന വീടുകൾക്ക് പരമാവധി നാല് ലക്ഷവും ഭാഗീകമായി തകർന്ന വീടുകൾക്ക് പരമാവധി 50,000 രൂപയുമാണ് ധനസഹായം നൽകുക.
രേഖകൾ നഷ്ടപ്പെട്ടവർക്കും ക്യാന്പുകളിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ അവസരം
പാലക്കാട്: ദുരിതാശ്വാസക്യാംപുകളിൽ കഴിയുന്നവർക്ക് ധനസഹായം നൽകുന്നതിനായി ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും വീണ്ടെടുക്കാനുമുള്ള സൗകര്യങ്ങൾ ക്യാന്പുകളിൽ തന്നെ ഒരുക്കിയതായി ലീഡ് ബാങ്ക് മാനെജർ അറിയിച്ചു. നിലവിൽ അക്കൗണ്ട് ഇല്ലാത്തവരും ആധാർ അടക്കം തിരിച്ചറിയൽ കാർഡുകൾ നഷ്ടപ്പെട്ടവർക്കും സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങാനാണ് സൗകര്യം ഉളളത്.
ബാങ്ക് അധികൃതർ ക്യാന്പുകളിൽ നേരിട്ടെത്തി ഫോട്ടോ എടുക്കുന്നുണ്ട്. മഴക്കെടുതിയിൽ ബാങ്ക് രേഖകൾ നഷ്ടപ്പെട്ടവർ വ്യക്തിയുടെ പേര്, ബാങ്കിന്റെ പേര്, ബ്രാഞ്ച് എന്നിവ നൽകിയാൽ അക്കൗണ്ടിന്റെ വിശദാംശങ്ങൾ വീണ്ടെടുത്ത് നൽകാനാകും.