തളിപ്പറമ്പ്: വീട് തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ ഉൾപ്പെടെ നാല് പേര്‍ക്ക് പരിക്ക്. മുയ്യം ചെപ്പനൂലിലെ തെക്കന്‍ കരുണാകരന്റെ വീടാണ് തകര്‍ന്നത്. പുതുക്കിപ്പണിയുന്നതിനായി മേല്‍ക്കൂരയുടെ ഒരു ഭാഗം പൊളച്ചിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെ ശേഷിക്കുന്ന മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു.
അകത്തെ മുറിയില്‍ ടി.വി.കാണുകയായിരുന്ന കരുണാകരന്റെ ഭാര്യ ഓമന(43), മകളുടെ കുട്ടികളായ ദേവാംഗന(6), ദേവാത്മിക(ഒന്ന്), ബന്ധുവിന്റെ കുട്ടിയായ ധ്യാന്‍ വിനായക്(4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.
മേല്‍ക്കൂര മാറ്റി വീട് കോണ്‍ക്രീറ്റ് ചെയ്യാനുള്ള തയാറെടുപ്പിനിടെയാണ് അപകടം നടന്നത്. പണി നടക്കുന്നതിനാല്‍ സഹായത്തിനെത്തിയ ബന്ധുക്കളും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. മേല്‍ക്കൂര തകര്‍ന്നതോടൊപ്പം ചുവരുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. അപകടം നടന്ന വീടിനു സമീപത്തുള്ള കല്യാണവീട്ടിലുണ്ടായിരുന്നവര് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.