തൃശൂരിൽ വീ​ട് ത​ക​ർ​ന്ന് അ​ച്ചനും മ​ക​നും ദാരുണ്യാന്തം;  രാത്രിയിൽ  ഉറങ്ങുകയായിരുന്ന ഇവരുടെ മുകളിലേക്ക് വീട് ഇടിഞ്ഞു വീഴുകയായിരുന്നു

പു​തു​ക്കാ​ട്: അ​ള​ഗ​പ്പ​ന​ഗ​ർ എ​രി​പ്പോ​ട് വീ​ട് ത​ക​ർ​ന്നു വീണ് അ​ച്ച​നും മ​ക​നും മ​രി​ച്ചു. ചേ​ന​ക്ക​ൽ അ​യ്യ​പ്പ​ൻ (70) മ​ക​ൻ ബാ​ബു (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇന്നു രാ​വി​ലെ ആ​റോ​ടെ​യാ​ണ് വീ​ട് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത് അ​ടു​ത്ത വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ന്ന​ത്.

വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സും, നാട്ടുകാരും ന​ട​ത്തി​യ തെര​ച്ചി​ലി​ൽ ആ​ദ്യം അ​യ്യ​പ്പ​ന്‍റെ മൃ​ത​ദേ​ഹ​വും പി​ന്നീ​ട് ബാ​ബു​വി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ എ​ന്തോ ത​ക​ർ​ന്നു വീ​ഴു​ന്ന ശ​ബ്ദം കേട്ട് പു​റ​ത്തി​റ​ങ്ങി നോ​ക്കി​യെ​ങ്കി​ലും വീ​ട് ത​ക​ർ​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രു​ന്നി​ല്ല.

രാ​വി​ലെ മാ​ത്ര​മാ​ണ് വീ​ട് ത​ക​ർ​ന്ന​ത് കാ​ണു​ന്ന​ത്. വിവരമറിഞ്ഞ് പുതുക്കാട് പോലീസ് സ്ഥലത്തെത്തി. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി.

Related posts