തിരുവനന്തപുരം: കോവിഡ് മരണങ്ങൾ സംബന്ധിച്ച പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 2020 ജൂലൈ മുതൽ 2021 ജൂലൈ വരെ ഒരു വർഷത്തെ കോവിഡ് മരണക്കണക്കുകൾ പുറത്തുവിടും. ഇതിനുള്ള നടപടികൾ തുടരുകയാണ്.
വിഷയത്തിൽ ഡിഎംഒമാർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിയമസഭയിൽ പി.ടി. തോമസ് എംഎൽഎയുടെ ചോദ്യത്തിനു മന്ത്രി മറുപടി നൽകി. കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ സർക്കാരിനു ഒരു മറയുമില്ല.
മരണം റിപ്പോർട്ട് ചെയ്യുന്നതിൽ വിട്ടുപോയതുണ്ടെ ങ്കിൽ അത് ഉൾപ്പെടുത്തും. പരാതികൾ പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി.
കണക്കുകൾ പരിശോധിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.