പേരാമ്പ്ര: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് പേജില്‍ അശ്ലീല ഭാഷയില്‍ കമന്റിട്ട അധ്യാപകന് സസ്പെന്ഷന്. കാവുന്തറ എയുപി സ്കൂള്‍ അധ്യാപകന് എം. സജുവിനെയാണ് സ്കൂള്‍ മാനേജര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മാനേജര്‍ എഇഒയ്ക്ക് കൈമാറും.
അധ്യാപകന്റെ നടപടിക്കെതിരേ വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സ്ത്രീത്വത്തെ അപമാനിച്ച ഈ അധ്യാപകനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ അസോസിയേഷന് നേതൃത്വത്തില്‍ സ്കൂളിലേക്ക് മാര്‍ച്ച് നടത്തി.
സ്കൂള്‍ ഗേറ്റിന് മുന്നില്‍ പേരാമ്പ്ര പോലീസ് ഇന്‍സ്പെക്ടര്‍ എം.എ. സന്തോഷിന്റെ നേതൃത്വത്തില്‍ മാർച്ച് തടഞ്ഞു. മഹിളാ അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഡി. ദീപ ഉദ്ഘാടനം ചെയ്തു. കെ.കെ. ഷൈമ അധ്യക്ഷത വഹിച്ചു.
അധ്യാപകനെതിരേ പോലീസ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.