ആറന്മുള: മണ്ഡലത്തിലെ 300ലധികം കിണറുകൾ എംഎൽഎ വീണാ ജോർജിന്റെ നേതൃത്വത്തിൽ വൃത്തിയാക്കിയത് ട്രാക്ടറും മോട്ടോറും ഉപയോഗിച്ച്. ചെളിയും വെള്ളവും മൂടിയ കിണറുകൾ വൃത്തിയാക്കാൻ കൂടിയ ശേഷിയുള്ള മോട്ടറുകൾ ആവശ്യമാണ്.
ജനറേറ്ററുകളും ഉയർന്ന ശേഷിയുള്ള മോട്ടറുകളും കിട്ടാനില്ലാത്ത സാഹചര്യത്തിൽ ട്രാക്ടറിൽ മോട്ടർ ഘടിപ്പിച്ച് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചതെന്ന് എംഎൽഎ പറഞ്ഞു. ഇതിനായി തമിഴ്നാട്ടിലെ മധുരയിൽ നിന്ന് മോട്ടറുകൾ വാങ്ങി. തമിഴ്നാട്ടിൽ നിന്ന് തന്നെ മോട്ടറുകൾ ട്രാക്ടറിൽ ഘടിപ്പിച്ച് ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. 30 അടി താഴ്ചയുള്ള കിണർ പത്ത് മിനിറ്റു കൊണ്ട് വൃത്തിയാക്കാൻ കഴിയും.