പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നതായി സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു.
പത്തനംതിട്ട നഗരത്തിലെ പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശനം നടന്നുവെന്ന പ്രചാരണം വ്യാജമാണെന്നാണ് സിപിഎം വിശദീകരണം.
കഴിഞ്ഞ നിയമസഭാതെരെഞ്ഞെടുപ്പുകാലത്തും വീണാ ജോര്‍ജിനെതിരെ ഇത്തരം പ്രചാരണമുണ്ടായിരുന്നതായി സിപിഎം സെക്രട്ടറി പറഞ്ഞു.
ഒരു മന്ത്രിയെ വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്നു കഴിഞ്ഞദിവസം കായംകുളം എംഎല്‍എ യു. പ്രതിഭ നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെ പത്തനംതിട്ടയിലും ചില ചര്‍ച്ചകള്‍ അരങ്ങേറുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ആറന്മുളയിൽ സംഭവിച്ചത്
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ അവലോകനറിപ്പോര്‍ട്ടില്‍ വീണാ ജോര്‍ജ്് മത്സരിച്ച ആറന്മുള മണ്ഡലത്തിലെ 22 േസിപിഎം ലോക്കല്‍ കമ്മറ്റികളില്‍ 20 കമ്മിറ്റികളിലും പ്രാദേശിക നേതാക്കളടക്കം ചില പാര്‍ട്ടിഅംഗങ്ങള്‍ തന്നെ തെരെഞ്ഞെടുപ്പ്പ്രചാരണത്തില് നിഷ്ക്രിയരായിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നതിനു പിന്നാലെയാണ് സിപിഎം സെക്രട്ടറി മാധ്യമങ്ങള്‍ക്കുനേരെ തിരിഞ്ഞത്. അവലോകനറിപ്പോര്‍ട്ടില്‍ പത്തനംതിട്ട നഗരത്തിലെ സൗത്ത് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികളില്‍ തെരെഞ്ഞെടുപ്പു പ്രചാരണത്തില്‍ രംഗത്തില്ലായിരുന്ന പാര്‍ട്ടി അംഗങ്ങളുടെ കണക്ക് പറയുന്നുണ്ട്.
പതിനൊന്ന് ബൂത്തുകളും 139പാര്‍ട്ടിഅംഗങ്ങളും ഉള്ള പത്തനംതിട്ട നോര്‍ത്ത് ലോക്കല്‍കമ്മിറ്റിയില്‍ 24പേര് രംഗത്തില്ലായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് എ. പത്മകുമാര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്.
വിട്ടുനിൽക്കുന്നവരുടെ രാഷ്്ട്രീയം…
പന്ത്രണ്ട് ബൂത്തുകളും137 പാര്‍ട്ടിഅംഗങ്ങളും ഉള്ള പത്തനംതിട്ട സൗത്ത് എല്‍സിയില്‍ മൂന്നുപേര്‍ പ്രവര്ത്തനരംഗത്തില്ലായിരുന്നു.
രണ്ടുലോക്കല്കമ്മറ്റികളിലുമായി നിലവിലുള്ള പാര്‍ട്ടി അംഗങ്ങളില്‍ എതാണ്ട് പത്തുശതമാനം പേര് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനിന്നതിന് രാഷ്ട്രീയമായ കാരണങ്ങള്‍ ഉണ്ടാകാമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്.
സിറ്റിംഗ് എംഎല്‍എ തന്നെ മത്സരിക്കുമ്പോള്‍ ഈവിട്ടുനില്ക്കലിന് ഗൗരവംഏറുന്നതായും പറയുന്നു
ലോകത്തിന് തന്നെ മാതൃകയായ രീതിയിലാണ് വീണാ ജോര്‍ജ് ആരോഗ്യവകുപ്പിനെ നയിക്കുന്നതെന്നാണ് ജില്ലാ സെക്രട്ടറിയുടെ വിലയിരുത്തല്‍.