കോഴഞ്ചേരി: പമ്പാനദിയുടെ കരകളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കാമറ സ്ഥാപിച്ച് കണ്ടെത്തി, അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്.
‘നവകേരളം വൃത്തിയുള്ള കേരളം’ കാമ്പയിന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘ശുചിത്വ ഹര്‍ത്താല്‍’ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പൊതുമരാമത്ത് വകുപ്പ് ടൗണ്‍ പ്ലാനിംഗിനായി തെരഞ്ഞെടുത്ത മൂന്ന് നഗരങ്ങളില്‍ ഒന്ന് കോഴഞ്ചേരി ആണെന്നും പുതിയ പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനോടനുബന്ധിച്ച് ആവശ്യമായ ഗതാഗതക്രമീകരണങ്ങള് കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.