തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ പണം വാങ്ങിയത് കണ്‍സൾട്ടൻസി എന്ന നിലയിലാണെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. വീണ നൽകിയ സർവീസ് എന്തെന്ന് വ്യക്തമാക്കേണ്ട ത് കന്പനിയാണെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പാർട്ടിചിഹ്നത്തിൽ മത്സരിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ വൈരാഗ്യം കാരണം മക്കളെയും കുടുംബാംഗങ്ങളെയും വ്യക്തിഹത്യ നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.