ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ റിൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് വീണ നന്ദകുമാർ. ചലച്ചിത്രരംഗത്തെത്തുന്നതിനു മുന്പ് താൻ ബാങ്കിലായിരുന്നു ജോലി ചെയ്തിരുന്നതെന്ന് വീണ പറയുന്നു.
ബിഎ ഇംഗ്ലീഷാണ് പഠിച്ചതെങ്കിലും പിന്നീട് ടെസ്റ്റെഴുതി ബാങ്കിൽ ജോലിക്ക് കയറുകയായിരുന്നു. പക്ഷെ ജോലി ചെയ്യുന്പോഴും തന്റെ ഇടം ഇതല്ലെന്ന് മനസ് പറയുന്നുണ്ടായിരുന്നു.
ഒരു വർഷം പോലും ബാങ്കിൽ തികച്ച് ജോലി ചെയ്തില്ല. ആദ്യചിത്രം കഴിഞ്ഞപ്പോൾ ഇതാണെന്റെയിടമെന്ന് എനിക്ക് മനസിലായി- വീണ പറയുന്നു.
വ്യത്യസ്ത വേഷങ്ങൾ ചെയ്യാനാഗ്രഹിക്കുന്ന വീണ ആക്ഷൻ റോളുകൾ കിട്ടിയാൽ കണ്ണുമടച്ച് സ്വീകരിക്കുമെന്നും പറയുന്നു.