കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് വീണ നന്ദകുമാര്‍. എന്നാല്‍ 2017ല്‍ പുറത്തിറങ്ങിയ കടംകഥ എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തില്‍ അരങ്ങേറിയത്.
നേരത്തെ ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസിന് വേണ്ടി നടത്തിയ ഓഡിഷനില്‍ പങ്കെടുത്തെങ്കിലും അവസരം ലഭിച്ചില്ല. പല തവണ ശ്രമിച്ചിട്ടും കാര്യമായി ശോഭിക്കാന്‍ തുടക്കകാലത്ത് വീണയ്ക്ക് സാധിച്ചിരുന്നില്ല.
നായികയായി അവസരം ലഭിക്കുന്നതിന് മുമ്പ് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളില്‍ വളരെ ചെറിയ വേഷങ്ങളില്‍ പോലും വീണ അഭിനയിച്ചിട്ടുണ്ട്.
2017ല്‍ സിനിമയില്‍ എത്തിയെങ്കിലും 2019 വരെ കാത്തിരിക്കേണ്ടി വന്നു വീണയ്ക്ക് സിനിമയില്‍ ഒരു കരിയര്‍ ബ്രേക്കുണ്ടാകാന്‍.
അത് സംഭവിച്ചതാകട്ടെ ആസിഫ് അലി ചിത്രം കെട്ട്യോളാണ് എന്റെ മാലാഖയിലൂടെയും. റിന്‍സി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വീണ അവതരിപ്പിച്ചത്.
ആസിഫ് അലിയുടെ കഥാപാത്രമായ സ്ലീവാച്ചന്റെ ഭാര്യ കഥാപാത്രമായിരുന്നു വീണയുടേത്. മാരിറ്റല്‍ റേപ്, ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ എന്നിവ അശ്ലീലച്ചുവയോ ദ്വയാര്‍ഥ പ്രയോഗങ്ങളുടെ പിന്തുണയോ ഇല്ലാതെ അവതരിപ്പിച്ച സിനിമ കൂടിയായിരുന്നു കെട്ട്യോളാണെന്റെ മാലാഖ.
കോഴിപ്പോര്, ഭീഷ്മ പര്‍വം, ലവ്, മരക്കാര്‍ തുടങ്ങിയവയാണ് വീണ അഭിനയിച്ച മറ്റ് സിനിമകള്‍. മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ റിലീസ് ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ പരിഹാസം നേരിട്ടിരുന്ന നടി കൂടിയായിരുന്ന വീണാ നന്ദകുമാര്‍.
ആള്‍ക്കൂട്ടത്തില്‍ എവിടെയോ കാണപ്പെടുന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ വീണ അഭിനയിച്ചത്. അത്രയേറെ പ്രാധാന്യം കുറവായിരുന്നു വീണയുടെ കഥാപാത്രത്തിന്.
മരക്കാറിലെ അപ്രധാനമായ കഥാപാത്രം ചെയ്യാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ നടി. ദി ക്യൂവിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു വീണയുടെ തുറന്നു പറച്ചില്.
വീണയുടെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ സിനിമകളില്‍ അവസരം തിരക്കി നടന്നിരുന്ന കാലത്ത് ചെയ്ത കഥാപാത്രമാണ് മരക്കാറിലേത്. ആ സിനിമ ചെയ്തതില്‍ എനിക്ക് വിഷമം തോന്നിയിട്ടില്ല.
പരിഹാസങ്ങളും എന്നെയോ എന്റെ പിന്നീടുള്ള സിനിമാ ജീവിതത്തെയോ ബാധിച്ചിട്ടില്ല. മരക്കാര്‍ ചെയ്ത ശേഷമാണ് കെട്ട്യോളാണെന്റെ മാലാഖയും ഭീഷ്മ പര്‍വവുമൊക്കെ എനിക്ക് ലഭിച്ചത്.
എന്റെ കഥാപാത്രത്തെ എങ്ങനെ മനോഹരമാക്കാം എന്നാണ് ചിന്തിക്കാറുള്ളത്. സഹതാരങ്ങളോട് മത്സരിക്കാറില്ല.
ഒരാളെ കാസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ഇയാള്‍ ഇങ്ങനെയായിരിക്കും ഇതാണ് ക്യാരക്ടര്‍ അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവും അണയറപ്രവര്‍ത്തകര്‍ക്ക്.
കിട്ടുന്ന കഥാപാത്രം എങ്ങനെ വ്യത്യസ്തമായി ചെയ്യാം എന്നാണ് ചിന്തിക്കാറുള്ളത്. എനിക്ക് പേഴ്സണലി അത് കണക്റ്റ് ചെയ്യാന്‍ പറ്റുന്നുണ്ടോയെന്നാണ് നോക്കാറുള്ളത്.
നായികാ റോള്‍ തന്നെയാണ് ഫോക്കസ് ചെയ്യുന്നത്. അല്ലാത്ത ക്യാരക്ടേഴ്സ് കിട്ടിയാലും ചെയ്യും. ഓരോന്നിലും ബെസ്റ്റ് കൊടുത്താല്‍ മാത്രമേ നമുക്ക് വളരാന്‍ പറ്റുകയുള്ളൂ. കഥാപാത്രങ്ങള്‍ ചെയ്യണമോ വേണ്ടയോ എന്ന് ഞാന്‍ തന്നെയാണ് തീരുമാനിക്കുന്നത്.
കെട്ട്യോളാണ് എന്റെ മാലാഖയുടെ സമയത്താണ് സിനിമയെ സീരിയസായി സമീപിച്ച് തുടങ്ങിയത്. എന്റെ എകസ്റ്റിറ്റന്സ് എങ്ങനെയാണ് ആ സിനിമയില്‍ എന്റെ കഥാപാത്രത്തിന്റെ ഗുണവും ദോഷവും എനിക്ക് കണക്റ്റ് ചെയ്യാന്‍ പറ്റുന്നുണ്ടോ എന്നാണ് നോക്കാറുള്ളത്.
അമല്‍ ചേട്ടനെപ്പം ഭീഷ്മ പര്‍വം ചെയ്യാന്‍ സാധിച്ചത് വളരെ നല്ല അനുഭവമായിരുന്നു. അദ്ദേഹം അങ്ങനെ ചെയ്യൂ.
ഇങ്ങനെ ചെയ്യൂ… എന്ന് പറഞ്ഞോണ്ടിരിക്കുന്ന വ്യക്തിയല്ല അഭിനേതാവിന് ഫ്രീഡം തരും. മമ്മൂക്കയുടെ എനര്‍ജി ലെവലും ആറ്റിറ്റിയൂഡുമൊക്കെ അദ്ദേഹത്തിന് മാത്രമേയുള്ളൂ.
പുള്ളിയെ കാണുമ്പോള്‍ത്തന്നെ നമ്മള് ഇന്‍സ്പയര്‍ ആകും നമ്മുടെ എനര്‍ജി ലെവലും മാറും. പുള്ളി പണ്ടെങ്ങനെയാണോ അതേ പോലെ തന്നെയാണ് ഇപ്പോഴും.
ആളുടെ ഡെഡിക്കേഷന് ലെവലാവും അത്. തമാശയൊക്കെ പറഞ്ഞാണ് അദ്ദേഹം ലൊക്കേഷനിലേക്ക് വരുന്നത്. അമലേട്ടനും നല്ല കൂളാണ്.
നല്ല സിനിമകളുടെ ഭാഗമാകുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ഇങ്ങനത്തെ കഥാപാത്രമെ അവതരിപ്പിക്കൂ എന്ന വാശിയൊന്നും ഇല്ല.
നേരത്തെ ചെയ്തിട്ടുള്ള കഥാപാത്രമാണെങ്കില്‍ കൂടിയും പഴയതുമായ സാമ്യം തോന്നിപ്പിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നം വീണ നന്ദകുമാര്‍ വ്യക്തമാക്കുന്നു.