കേ​ര​ള​ത്തി​ൽ “വീ​ണ സ​ർ​വീ​സ് ടാ​ക്സ്’: ‌ മി​ത്തു​വി​വ​മാ​ദം അഴിമതിയിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാനെന്ന് കേ​ന്ദ്ര​മ​ന്ത്രി


ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ വീ​ണ സ​ർ​വീ​സ് ടാ​ക്സ് നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. പ​ദ്ധ​തി​ക​ൾ തു​ട​ങ്ങാ​ൻ പി​ണ​റാ​യി വി​ജ​യ​ന്‍റെ കു​ടും​ബ​ത്തി​ന് ക​മ്മീ​ഷ​ൻ ന​ൽ​ക​ണ​മെ​ന്നും അ​ഴി​മ​തി, കു​ടും​ബാ​ധി​പ​ത്യം, പ്രീ​ണ​നം എ​ന്നി​വ​യി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ഒ​രു പോ​ലെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഴി​മ​തി​യി​ൽ​നി​ന്നു ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണ് സ്പീ​ക്ക​റു​ടെ മി​ത്തു​വി​വ​മാ​ദ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ചൈ​നാ പ​രാ​മ​ർ​ശ​ത്തി​ലും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​ഞ്ഞു.

ചൈ​ന​യു​മാ​യി ബ​ന്ധ​മു​ള്ള​ത് രാ​ഹു​ലി​നാ​ണ്. ചൈ​ന​യു​മാ​യി രാ​ഹു​ലാ​ണ് ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ച​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment